27.4 C
Kottayam
Thursday, June 4, 2026

‘അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം, അടിപൊളിയാണ്’ സുഹൃത്തിനെ വിയ്യൂര്‍ ജയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള തടവ്പുള്ളിയുടെ കത്ത് വൈറലാകുന്നു

Must read

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജയിലിലെ സൗകര്യങ്ങളും മറ്റ് വിവരങ്ങളും എല്ലാ വിശദീകരിച്ചുകൊണ്ടാണ് കത്ത്. സുഹൃത്ത് കൂടി എത്തിയാല്‍ തങ്ങള്‍ക്ക് അടിച്ച് പൊളിക്കാമെന്നാണ് കത്തില്‍ ഉള്ളത്. ‘അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം. അടിപൊളിയാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനേക്കാള്‍ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം ഞെട്ടിയെങ്കിലും സ്വര്‍ഗമാ ബ്രോ സ്വര്‍ഗം. വിലകൂടിയ ടൈലുകള്‍ പതിച്ച അറ്റാച്ച്ഡ് മുറികള്‍. ആഹാരം കഴിക്കാന്‍ ഡൈനിംഗ് ടേബിളുകള്‍, വാഷ് ബേസിന്‍. കഴിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ക്കോ ക്യൂനില്‍ക്കേണ്ട. ഉറങ്ങാന്‍ കട്ടില്‍. വീട്ടില്‍പോലുമില്ലാത്ത എല്ലാ സൗകര്യങ്ങളുമുണ്ട്. പുലര്‍ച്ചെ യോഗ, വൈകുന്നേരം കായിക പരിശീലനം. ഫുട്ബോളുള്‍പ്പെടെ കളികള്‍. വിശാലമായ ലൈബ്രറി. അവിടത്തെപ്പോലെ ആരുടെയും ക്രോസും മുറയുമൊന്നുമില്ല. റൂമെല്ലാം കാലി. എല്ലാവരും ഹാപ്പിയാണ്. നീ കൂടി വന്നാല്‍ നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം’.- ഇതായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

കടുത്ത സുരക്ഷയാണെങ്കിലും ജയിലിനുള്ളിലെ സ്വാതന്ത്ര്യമാണ് തടവുപുള്ളികള്‍ക്ക് ഇടയില്‍ വിയ്യൂര്‍ ജയില്‍ പ്രിയങ്കരമാക്കുന്നത്. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ ഓപ്പണ്‍ ചെയ്തശേഷം അവിടത്തെ സൗകര്യങ്ങളും സ്വാതന്ത്ര്യവും വിവരിച്ച് തടവുകാരായ നിരവധി പേരാണ് കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലെ അടുപ്പക്കാര്‍ക്ക് കത്ത് അയയ്ക്കുന്നത്. തടവുകാര്‍ക്കുള്ള കത്തുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പൊട്ടിച്ച് വായിച്ച് നോക്കിയശേഷമേ നല്‍കാറുളളൂ എന്നത് കൊണ്ട് വിയ്യൂരിലേക്ക് ക്ഷണിച്ച് സുഹൃത്തുക്കള്‍ അയയ്ക്കുന്ന കത്ത് പലരും അറിയുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week