തോട്ടില്‍ നിന്ന് കണ്ടെത്തിയത് 86 ആധാര്‍ കാര്‍ഡുകള്‍! പിന്നില്‍ പോസ്റ്റ് മാസ്റ്ററെന്ന് ആരോപണം

കോഴിക്കോട്: തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. കോഴിക്കോട് ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തോട് വറ്റിയതോടെയാണ് ആധാര്‍ കാര്‍ഡുകളുടെ പോസ്റ്റല്‍ ഉരുപ്പടികള്‍ കണ്ടുകിട്ടിയത്. ഇതുവഴി കടന്നുപോയ യാത്രക്കാരാണ് ആധാര്‍ കാര്‍ഡുകളുടെ ശേഖരം പരപ്പനങ്ങാടി പോലീസില്‍ ഏല്‍പ്പിച്ചത്. മുണ്ടിയംങ്കാവ് പോസ്റ്റോഫീസിലെ പോസ്റ്റുമാസ്റ്ററാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News