തിരുവനന്തപുരം:കോവിഡ് ബാധിച്ചു മരിച്ച വൈദികൻ ഫാ.കെ.ജി.വർഗീസിന്റെ മൃതദേഹം ഇന്ന് രാവിലെ മലമുകൾ കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. വൈദികന്റെ മൃതദേഹം മലമുകൾ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാൻ ശ്രമിച്ചത് നാട്ടുകാർ തടയുകയും ഉദ്യമം പാളുകയും ചെയ്‌തതിനെ തുടർന്ന് ശവസംസ്‌കാരം ഇന്നലെ നടന്നില്ല.
വൈദികന്റെ മൃതദേഹം വെച്ച് വിലപേശൽ നടത്തിയതിൽ വിശ്വാസികൾക്കിടെ കനത്ത പ്രതിഷേധം ഉയരുകയും ഇതിനെ തുടർന്ന് കുമാരപുരം പള്ളി ഭാരവാഹികൾ സ്വമേധയാ തങ്ങളുടെ പള്ളി സെമിത്തേരി വിട്ടു നൽകാൻ സന്നദ്ധത അറിയിക്കുകയുമായിരുന്നു.
തർക്കവസ്തുവാണെന്ന് സഭാ നേതൃത്വത്തിന് ഉത്തമ ബോധ്യമുണ്ടായിരിക്കെ മറ്റ് സെമിത്തേരികളും സഭയുടെ വിവിധപള്ളികൾക്ക് മലമുകളിൽ തന്നെ ഉണ്ടായിരിക്കെ തർക്കഭൂമിയിൽ തന്നെ മൃതദേഹം സംസ്കരിക്കാൻ ശ്രമിക്കുകയും വൈദികന്റെ മൃതദേഹത്തെ അപമാനിക്കാൻ അവസരവും ഉണ്ടാക്കിയ സഭ നേതൃത്വത്തിനെതിരെ വിശ്വാസികൾക്കിടയിയിലും പ്രതിഷേധം ശക്തമാണ്
സംസ്കാരത്തിനായി പള്ളി സെമിത്തേരി ലഭ്യമല്ലെങ്കിൽ മൃതദേഹം ദഹിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇന്നലെ വൈദികന്റെ കുടുംബം അറിയിച്ചിരുന്നു മതാചാരങ്ങൾ പൂർണമായി ഒഴിവാക്കി സംസ്കാര നടത്തുന്നതിനും എതിർപ്പില്ലെന്ന് കുടുംബം അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സംസ്കാരത്തിന് സെമിത്തേരി വിട്ടു നൽകാൻ മറ്റൊരു കുടുംബം തയ്യാറായിരിയ്ക്കുന്നത്.