എറണാകുളത്ത് വ്യാജമദ്യ വില്‍പ്പന, ഒളിവിലായിരുന്ന പോലീസുകാരൻ കീഴടങ്ങി

കൊച്ചി: എറണാകുളത്ത് വ്യാജമദ്യ വില്‍പ്പന നടത്തിയ കേസില്‍ ഒളിവില്‍ ആയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കീഴടങ്ങി. തൃപ്പൂണുത്തിറ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബേസില്‍ ജോസാണ് കീഴടങ്ങിയത്. തൃപ്പൂണിത്തുറ എ ആര്‍ ക്യാമ്പിലെ പൊലീസുകാരായ മൂവാറ്റുപുഴ സ്വദേശി ബെയ്‌സില്‍ ജോസ്, തോപ്പുംപടി സ്വദേശി ടിബിന്‍ ദിലീപ്, സുഹൃത്ത് വിഗ്‌നേഷ് എന്നിവരുടെ സംഘമാണ് വ്യാജമദ്യ വില്‍പ്പന നടത്തിയിരുന്നത്.

ഇവരില്‍ ടിബിനും വിഗ്‌നേഷും നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ബേസില്‍ ജോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നാണ് മട്ടാഞ്ചേരി എക്‌സൈസ് സിഐ ഓഫീസിലെത്തി കീഴടങ്ങിയത്. തോപ്പുംപടി കേന്ദ്രീകരിച്ച് ഇവരുടെ സംഘം വ്യാജമദ്യം വില്‍ക്കുന്നതായി വിവരം ലംഭിച്ച എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News