മൂന്നുവയസുകാരിയെ ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ച് ബലാത്സംഗത്തിനിരയാക്കി കൊന്നു, മൃതദേഹം കുഴിച്ചിട്ടു

ഹൈദരാബാദ്: തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം ചെയ്തത്.

ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് മനസിലാക്കിയതോടെ കുട്ടിയെ മറവുചെയ്തെന്നും പോലീസ് വ്യക്തമാക്കി.

കുട്ടിയെ ഏറെ നേരമായി കാണാതിരുന്ന രക്ഷിതാക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തി ഫലമില്ലെന്ന് കണ്ടപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വെളിവായത്.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.കണ്ടെടുത്ത കുട്ടിയുടെ മൃതദേഹം പുത്തൂർ സർക്കാരാശുപത്രിയിലേക്കാണ് പോസ്റ്റ്മോർട്ടത്തിനയച്ചത്. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ന​ഗരി എം.എൽ.എ ​ഗാലി ഭാനു പ്രകാശ് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News