EntertainmentKeralaNews

‘അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കല്‍, കുശുമ്പും കുന്നായ്മയും’: അസഹനീയമായപ്പോള്‍ നിർത്തിയെന്ന് പ്രവീണ

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി പ്രവീണ. സീരിയൽ കൂടാതെ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് സീരിയലിൽ നിറഞ്ഞു നിന്നിരുന്ന നടിയെ, സീരിയലിൽ അധികം കാണാതെയായി. എന്തുകൊണ്ടാണിതെന്ന് വ്യക്തമാക്കുകയാണ് പ്രവീണ. സീരിയലുകള്‍ക്ക് സെന്‍സറിംങ്ങ് ഏര്‍പ്പെടുത്തണമെന്ന് ആണ് താരത്തിന്റെ പ്രതികരണം. ഒരു അഭിമുഖത്തിൽ ആണ് സീരിയലുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് പ്രവീണ തുറന്നു പറഞ്ഞത്.

സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷന്‍സും അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ അഭിനയം നിര്‍ത്തി പോരേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പ്രവീണ പറയുന്നു. സാമ്പത്തിക നേട്ടത്തിനാണ് സീരിയൽ പിടിക്കുന്നതെന്നും അതിനാൽ, ഇത്തരത്തിലുള്ള കഥയും സന്ദർഭങ്ങളും മാത്രമേ ഉൾപ്പെടുത്താനാവുകയുള്ളൂ എന്നും സംവിധായകർ അടക്കമുള്ളവർ തന്നോട് പറഞ്ഞതായി പ്രവീണ വ്യക്തമാക്കുന്നു.

‘അമ്മായിയമ്മ പോര്, കുഞ്ഞിനു വിഷം കൊടുക്കല്‍, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷന്‍സ് മാത്രമേ സീരിയലുകളില്‍ സൃഷ്ടിക്കപ്പെടുന്നുള്ളു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുകയാണ്. സാമ്പത്തികം നോക്കുന്നതിനാൽ, ഇങ്ങനെയേ ചെയ്യാനാകൂ എന്നാണ് സംവിധായകരും നിർമ്മാതാക്കളും പറയുന്നത്. അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്.

ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല. സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്’, പ്രവീണ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker