‘കേരളമേ നിങ്ങള്‍ക്ക് നന്ദി’ ട്വിറ്റ് ചെയ്ത് പ്രകാശ് രാജ്

ചെന്നൈ: ‘എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു’ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണല്‍ ഫലം പുറത്തു വന്നപ്പോള്‍ നടന്‍ പ്രകാശ് രാജ് തന്റെ ട്വീറ്ററില്‍ കുറിച്ച വരികളാണിവ.

കേരളത്തിലെ ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും കേരള മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിയെ അഭിനന്ദിച്ചുള്ളതുമാണ് നടന്‍ പ്രകാശ് രാജ്‌ന്റെ ട്വിറ്റ്. ‘ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ അഭിനന്ദിച്ചും അദ്ദേഹം ട്വീറ്റ് ചെയ്തു. ബംഗാളില്‍ മികച്ച വിജയം നേടിയ തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്കും പ്രകാശ് രാജ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News