ജോസ് കെ മാണി പണവും മദ്യവും ഒഴുക്കി, ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ

കോട്ടയം: പാലാ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പന്‍. ജോസ് കെ മാണി ബിജെപിക്ക് വോട്ട് കച്ചവടം നടത്തിയെന്ന് മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിക്കാന്‍ ജോസ് ശ്രമിച്ചു. പാലായില്‍ പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല. തോറ്റ പാര്‍ട്ടിക്ക് ജയിച്ച സീറ്റ് നല്‍കിയത് കൊണ്ടുള്ള സഹതാപതരംഗമാണ് താന്‍ ജയിക്കാന്‍ കാരണമെന്നും കാപ്പന്‍ തുറന്ന് പറഞ്ഞു.

പതിനയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാലായില്‍ മാണി സി കാപ്പന്റെ വിജയം. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ വെറും 2943 മാത്രമായിരുന്നു കാപ്പന്റെ ഭൂരിപക്ഷം.
അതാണ് കാപ്പന്‍ പതിനായിരത്തിന് മുകളിലേക്ക് ഉയര്‍ത്തിയത്. സ്വന്തം പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ജയിച്ചപ്പോഴും ജോസിന് വലിയ മാര്‍ജിനില്‍ സ്വന്തം തട്ടകത്തില്‍ പരാജയമേറ്റുവാങ്ങണ്ടിവന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News