25.4 C
Kottayam
Friday, May 17, 2024

കെ.കെ രമയുടെ വിജയത്തിൽ പങ്കുചേർന്ന് നടി റിമ കല്ലിങ്കൽ;ചിത്രം പങ്കുവെച്ച റിമയ്ക്ക് നേരെ സൈബർ ആക്രമണം

Must read

കൊച്ചി:വടകര നിയോജകമണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയുടെ വിജയത്തിൽ പങ്കുചേർന്ന് നടി റിമ കല്ലിങ്കൽ. രമയുടെ ചിത്രം പങ്കുവെച്ച റിമയ്ക്ക് നേരെ സൈബർ ആക്രമണം. ടി. പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ചിത്രത്തോടൊപ്പം ക്യാപ്ഷനോ മറ്റു എഴുത്തുകളോ നല്‍കിയിട്ടില്ല. രമയുടെ ചിത്രം പങ്കുവെച്ച റിമയെ കമ്മ്യൂണിസ്റ് ആശയം പഠിപ്പിക്കാനും ചിലർ ഇറങ്ങി കഴിഞ്ഞു. പോസ്റ്റിൽ നിറയെ ക്ളാസുകൾ എടുക്കുകയാണ് ചിലർ.

‘കൊല്ലപ്പെട്ട ചന്ദ്രശേഖരൻ കമ്മ്യുണിസ്റ്റ് ആയിരുന്നു, സഖാവ് ആയിരുന്നു. പക്ഷെ രമ എന്ന സ്ത്രീ യു ഡി എഫിന്റെ വാലാണ്, സഖാവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ എതിരാളികളുമായാണ് അവരുടെ ചങ്ങാത്തം.അവർ പോരാളിയൊന്നുമല്ല. അമാനവ, അനാക്രി, പോമോകളുടെ ലൈക് കിട്ടാൻ വേണ്ടിയുള്ള ഒരു പോസ്റ്റ്. രമയോട് സഹതപിക്കാം. പക്ഷെ അവർ പോരാളിയെ അല്ല’ – ഒരുകൂട്ടർ പറയുന്നു.

‘വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവും നിൽക്കുന്ന ഒരു പ്രത്യേക തരം സംഗതിയാണല്ലോ ഇത്…’ എന്നാണു ചിലർ റിമയോട് ചോദിക്കുന്നത്. ‘വർഗവഞ്ചകയെ പിന്തുണച്ചതിനു സ്വഗോത്രക്കാരുടെ ഒരു സൈബർ ആക്രമണം റിമയ്ക്ക് പ്രതീക്ഷിക്കാം. ഭാര്യയെ മര്യാദ പഠിപ്പിക്കാനുള്ള സ്‌പെഷ്യൽ ഓൺലൈൻ ക്‌ളാസുകൾ ആഷിക്കിനും പ്രതീക്ഷിക്കാം.’ – റിമയോട് സോഷ്യൽ മീഡിയ പറയുന്നത് ഇതൊക്കെയാണ്.

7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ വടകരയില്‍ വിജയിച്ചത്. കാലങ്ങളായുള്ള വടകരയിലെ എല്‍.ഡി.എഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.കെ. രമയുടെ വിജയം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കെ.കെ. രമ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് 20504 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തുകയാണുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week