കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണം, ആണത്ത ഹീറോയിസം മാറ്റിവയ്ക്കണമെന്ന് സോഷ്യൽ മീഡിയ

കൊച്ചി:കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പിണറായി സർക്കാർ നേടിയിരിക്കുന്നത്. 140 ൽ 99 സീറ്റുകളും പിടിച്ചെടുത്ത് തികച്ചും ആധിപത്യത്തോട് കൂടിയാണ് എൽ ഡി എഫ് ന്റെ ഈ മുന്നേറ്റം. പ്രളയകാലങ്ങളിലെയും വറുതിക്കാലങ്ങളിലെയും ക്യാപ്റ്റന് കേരള ജനത അറിഞ്ഞു നൽകിയ സമ്മാനമാണ് ഈ തുടർഭരണം എന്നാണ് സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്തിരുന്നത്. എന്നാൽ 61000 ൽ അധികം ഭൂരിപക്ഷം നേടിയ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചർക്ക് എല്ലാ ആണത്ത ബോധങ്ങളും മറന്ന് മുഖ്യമന്ത്രി പദവി നൽകണമെന്നാണ് ചിലയിടങ്ങളിലെ അഭിപ്രായങ്ങൾ. സോഷ്യൽ മീഡിയകളിൽ പലരും ഇത്തരത്തിലുള്ള അഭിപ്രായം പങ്കുവെച്ചിട്ടുമുണ്ട്

ഫേസ്ബുക് പോസ്റ്റ്‌ :

“ആണത്ത ആഘോഷങ്ങളും ഹീറോ പദവിയും മാറ്റിവച്ച് 61000 മേൽ ഭൂരിപക്ഷത്തോടെ ചരിത്ര വിജയത്തിലെത്തിയ കെ കെ ഷൈലജയെ മുഖ്യമന്ത്രിയാക്കി LDF സ്ത്രീപക്ഷ നിലപാട് തെളിയിക്കണം.. അല്ല സ്ത്രീകളെപ്പോഴും അമ്മയും, ടീച്ചറും പുരുഷന്മാരെപ്പോഴും ക്യാപ്റ്റനുമായി തുടർന്നാ മതിയെന്നാണോ”..

ലോകത്തിലെ തന്നെ മികച്ച ആരോഗ്യമന്ത്രിയായി കണക്കാക്കപ്പെടുന്നുവെന്നാണ് ശൈലജ ടീച്ചറെ മറ്റു പലരും വിശേഷിപ്പിക്കുന്നത്. മഹാമാരികളുടെ കാലത്തിൽ അമ്മയെ പോലെ ചേർത്ത് പിടിച്ചവർ ടീച്ചറമ്മ എന്ന് തന്നെ പറഞ്ഞാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News