ശരീരവടിവുകള്‍ തുറന്നുകാട്ടണമെന്നാണ് പലരും ആവശ്യപ്പെട്ടത്,അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല,തുറന്ന് പറഞ്ഞ് പ്രാചി ദേശായി
കൊച്ചി:സിനിമയില്‍ നിന്നും മാറി നിന്നതിന്റെ കാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രാചി ദേശായി. റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരത്തിന് പിന്നീട് ലഭിച്ചത് ഏറെയും ശരീരവടിവുകള്‍ തുറന്നുകാട്ടാന്‍ നിര്‍ബന്ധം പിടിയ്ക്കുന്ന റോളുകളായിരുന്നു.ഒരുപാട് ആളുകള്‍ക്ക് ഈ ഇന്റസ്ട്രിയില്‍ തുറന്ന് കാട്ടുന്നതിനോട് വിരോധമില്ല. പക്ഷെ തന്റെ കാര്യം അങ്ങനെയല്ല, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് പ്രാചി ദേശായി പറയുന്നു.
ശരീരത്തെ ചൂഷണം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല. താന്‍ ശരീരഭാഗങ്ങള്‍ തുറന്നുകാട്ടണം എന്നാണ് പലരും ആവശ്യപ്പെട്ടത്. എന്നാല്‍ അങ്ങനെയല്ല എന്ന രീതിയോട് താന്‍ ഒരുപാട് പോരാടി നോക്കി. നിരവധി സംവിധായകരും നിര്‍മ്മാതാക്കളും തന്നോട് ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു.
ഒരു സ്ത്രീ എന്താണ്, എങ്ങനെയാണ് എന്നൊന്നും അറിയാതെ, അവരെ ചൂടന്‍ നടി എന്ന വാക്ക് ഉപയോഗിച്ച് നോട്ടീസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആ സങ്കല്‍പം മാറ്റാന്‍ ശ്രമിച്ചിട്ടും തനിക്ക് സാധിച്ചില്ല.
നിര്‍മ്മാതാക്കള്‍ മനസിലുദ്ദേശിയ്ക്കുന്ന ചൂടില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ല. അതുകൊണ്ട് താന്‍ സെലക്ടീവായി. ചില വലിയ സിനിമകള്‍, എന്നാല്‍ ശരീരം തുറന്നുകാണിയ്ക്കാന്‍ ഒരുപാടു നിര്‍ബന്ധിയ്ക്കുന്ന സിനിമകള്‍ പലതും ഉപേക്ഷിച്ചു എന്ന് പ്രാചി ഒരു മാധ്യമത്തോട് വ്യക്തമാക്കി. ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് പ്രാചി. ഏക് വില്ലന്‍, അസ്ഹര്‍, തേരി മേരി കഹാനി എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.