ബാര്‍ജ് ദുരന്തത്തില്‍ ഒരു മലയാളി കൂടി മരിച്ചു; ഇതുവരെ മരിച്ചത് ഏഴു മലയാളികള്‍

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി സനീഷ് തോമസ് ആണ് മരിച്ചത്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. അതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

പാലക്കാട് സ്വദേശി സുരേഷ് കൃഷ്ണന്‍, കൊല്ലം സ്വദേശി എഡ്വിന്‍, തൃശ്ശൂര്‍ സ്വദേശി അര്‍ജുന്‍, വയനാട് സ്വദേശികളായ സുമേഷ്, ജോമിഷ്, ചിറക്കടവ് സ്വദേശി സഫിന്‍ ഇസ്മായീല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

അപകടത്തില്‍ ഇതിനോടകം 66 പേരാണ് മരിച്ചത്. ആറു പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ബാര്‍ജ് ദുരന്തത്തില്‍ അകപ്പെട്ടവരുടെ കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തയച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥ തലത്തില്‍ ഇതിനോടകം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താക്കറെ നേരിട്ട് ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News