കൈകൊണ്ട് നെയ്‌തെടുത്ത കസവുസാരിയില്‍ അതീവസുന്ദരിയായി പൂര്‍ണിമ
നടി എന്നതിനപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയിലും ഏറെ ശ്രദ്ധേയയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയര്‍ സ്‌റ്റൈലിലുമെല്ലാം പൂര്‍ണിമ തന്റേതായൊരു സ്റ്റെല്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷന്‍ പ്രേമികള്‍ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂര്‍ണിമയുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഏറ്റവുമൊടുവില്‍ പൂര്‍ണിമ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കൈകൊണ്ട് നെയ്‌തെടുത്ത കസവുസാരിയില്‍ അതീവസുന്ദരിയായ പൂര്‍ണിമയെ ആണ് കാണാന്‍ സാധിക്കുക.
കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും അടുത്തിടെ പൂര്‍ണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂര്‍ണിമയ്ക്ക് പുരസ്‌കാരം നല്‍കിയത്. പൂര്‍ണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായിരുന്നു.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂര്‍ണിമ രൂപീകരിച്ചിരുന്നു.
https://www.instagram.com/p/CEtyVJCFBs9/?utm_source=ig_web_copy_link