
തിരുവനന്തപുരം: യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്.
മായയുടെ ഭർത്താവ് 8 വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. എട്ടു മാസമായി രഞ്ജിത്ത് എന്നയാൾക്കൊപ്പമായിരുന്നു മായയുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് സൂചന. മായയും രഞ്ജിത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. മായയ്ക്ക് രണ്ടു പെൺകുട്ടികളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News