കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ കത്തിച്ചു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. നാദാപുരം വാണിമേല്‍ പരപ്പുപാറയില്‍ ആണ് സംഭവം. കോടിയൂറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുറ്റത്താണ് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ്, രണ്ട് ബൈക്ക്, ഒരു സ്‌കൂട്ടര്‍ എന്നിവയാണ് അജ്ഞാതര്‍ കത്തിച്ചത്. അക്രമികള്‍ ബൈക്കുകള്‍ കത്തിക്കാനെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുഖം മറച്ച് രണ്ട് പേര്‍ പുലര്‍ച്ചെ എത്തിയാണ് ബൈക്കിന് തീയിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ഫോറന്‍സിക് സംഘവും പോലീസും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News