കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലം അഞ്ചലിന് സമീപം ആര്‍ച്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ നെട്ടയം ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സന്ധ്യ (15) ആണ് മരിച്ചത്. മണ്ണാട്ടുതലക്കല്‍ പുത്തന്‍വീട്ടില്‍ പരേതനായ സത്യന്റയും, മഞ്ജുവിന്റെയും മകളാണ് സന്ധ്യ. മഞ്ജു വിദേശത്താണ്.

അഞ്ചല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എട്ടാം ക്ലാസ് വിദ്യാര്‍ഥി മഹേഷ് സഹോദരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News