സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മാര്‍ ബേസില്‍ ചാമ്പ്യന്മാര്‍; പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്മാര്‍. 61.5 പോയിന്റ് നേടിയാണ് മാര്‍ ബേസില്‍ കിരീടം സ്വന്തമാക്കിയത്. പാലക്കാട് കല്ലടി സ്‌കൂളാണ് രണ്ടാം സ്ഥാനക്കാര്‍. കല്ലടി സ്‌കൂള്‍ 58.5 പോയിന്റ് നേടി. മാര്‍ ബേസില്‍ സ്‌കൂള്‍ കിരീടം നേടിയെങ്കിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്റുമായി പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. എറണാകുളം 157 പോയിന്റുകള്‍ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News