28.4 C
Kottayam
Saturday, June 6, 2026

പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം; പോക്സോ കേസ്

Must read

കൊല്ലം: പതിനാറുകാരിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ മർദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മ‌ർദനത്തെത്തുടർന്ന് പരിക്കേറ്റത്. രാത്രി പെൺകുട്ടിയ്ക്ക് പിറന്നാൾ കേക്കുമായെത്തിയതായിരുന്നു ഇയാൾ. ചൊവ്വാഴ്ചയാണ് സംഭവം.

പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി അടിച്ചുവെന്നാണ് യുവാവിന്റെ ആരോപണം. കെട്ടിത്തൂക്കിയിട്ട് മർദിച്ചുവെന്നും ആരോപിക്കുന്നു. ഇയാളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.


‘കാണാൻ വരണമെന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ അവളെ കാണാൻ പോയി. വീടിന്റെ കോമ്പൗണ്ടിൽ നിന്ന് ഒരാൾ വെട്ടമടിക്കുന്നു. പിന്നെ മൂന്നാല് പേര് കൂടി പുറത്തിടിച്ചു, വലിച്ച് താഴെയിട്ടു. പത്ത് പതിമൂന്ന് പേര് ചേർന്ന് എന്റെ കൈയൊക്കെ പുറകിൽ കെട്ടി, കാലിൽ കുരുക്കിട്ട് കെട്ടിത്തൂക്കി. അതിനുശേഷം തേങ്ങയോ കരിക്കോ തുണിയിൽ കെട്ടി, പുറത്തും തലയിലുമൊക്കെ ഒരാൾ അടിച്ചു. ബാക്കിയുള്ളവർ കൈയും കാലും കൊണ്ട് മുഖത്തൊക്കെ തൊഴിച്ചു,’- യുവാവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week