25.5 C
Kottayam
Monday, May 20, 2024

ഹാർദ്ദിക്കിനെതിരെ യോഗം?നിരാശയിൽ രോഹിത്, ബുംറ, സൂര്യകുമാർ;മുംബൈ ഇന്ത്യന്‍സില്‍ പൊട്ടിത്തെറി

Must read

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. സീസണിൽ മോശം പ്രകടനമാണ് ടീം പുറത്തെടുത്തത്. ഇനി രണ്ട് മത്സരങ്ങൾ കൂടെ മുംബൈയ്ക്ക് അവശേഷിക്കുന്നുമുണ്ട്. എങ്കിലും ടീമിലെ അസ്വസ്ഥതകൾ തുടരുന്നുവെന്നാണ് സൂചനകൾ. ഹാർദ്ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ നിരാശരായ താരങ്ങൾ യോ​ഗം ചേർന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവരാണ് ​ടീം നായകനെതിരെ യോ​ഗം ചേർന്നത്. ഒരു ടീം ഉചിതമായ സമയങ്ങളിൽ ക്യാപ്റ്റന്മാരെ മാറ്റും. അത് കായിക മേഖലയിൽ ആവശ്യമുള്ളതാണ്. ഇതിനെതിരായ നിലപാട് തെറ്റെന്ന് മുംബൈ ഇന്ത്യൻസ് അധികൃതരിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിനെതിരായ സീസണിലെ രണ്ടാം മത്സരത്തിൽ മുംബൈ വിജയിക്കേണ്ടതായിരുന്നു. തിലക് വർമ്മയുടെ ബാറ്റിം​ഗിൽ ഹാർദ്ദിക്ക് വിശ്വസിച്ചിരുന്നു. അക്സർ പട്ടേലിനെതിരെ കൂടുതൽ റൺസ് നേടേണ്ടതായിരുന്നു. എന്നാൽ വിജയിക്കാൻ കഴിയാതിരുന്നതിന് തിലക് വർമ്മയെ ഹാർദ്ദിക്ക് വിമർശിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week