FeaturedKeralaNews

എലത്തൂർ ട്രെയിൻ തീവയ്പ്പ്: മതസ്പർദ്ധ പോസ്റ്റുകളിടുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കേരള പൊലീസിന്‍റെ അറിയിപ്പ്

ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

അതേസമയം ട്രെയിനിനകത്ത് യാത്രക്കാ‍ർക്ക് നേരെ തീ വച്ച കേസിലെ പ്രതിക്കായി അന്വേഷണ സംഘം ഇന്ന് യു പിയിലേക്ക് തിരിക്കും. രണ്ട് സി ഐമാർ അടങ്ങുന്ന സംഘമാണ് യു പിയിലേക്ക് തിരിക്കുക. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി തന്നെയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെ ഇന്ന് കോഴിക്കോട്ട് യോഗം ചേർന്ന പ്രത്യേക അന്വേഷണ സംഘം കേസിന്‍റെ പുരോഗതി വിലയിരുത്തുകയും ചെയ്തു.

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൻറെ ഡി വൺ കന്പാർട്ട്മെൻറിൽ തീയിട്ട് എട്ട് പേർക്ക് പൊളളലേൽപ്പിക്കുകയും മൂന്ന് പേരുടെ ജീവൻ നഷ്ടമാകാൻ ഇടവരുത്തുകയും ചെയ്ത അക്രമിയെ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പിടികൂടാനായിട്ടില്ല. സംസ്ഥാനത്തും പുറത്തും കാടിളക്കി പൊലീസ് നടത്തുന്ന അന്വേഷണം ലക്ഷ്യത്തോട് അടുത്തിട്ടില്ല. ആക്രമണം നടത്തിയത് നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി തന്നെയെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker