32.8 C
Kottayam
Friday, March 29, 2024

UAE:ജാഗ്രത പാലിയ്ക്കണം,യുഎഇയില്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

Must read

യുഎഇ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഡേറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ എപ്പോഴും ജാഗ്രതയോടെ ഇരിക്കണമെന്ന് അബുദാബി പൊലീസ്.

ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി തട്ടിപ്പുകാര്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ബ്രോസ്‍കാസ്റ്റിന് ക്ഷണിക്കും. നമ്മൾ ക്യാമറ ഓൺെ ചെയ്യുന്ന സമയത്ത് ഇവർ ദൃശ്യങ്ങൾ എടുത്തുവെക്കും. പിന്നീട് അത് മോശമായ രീതിയിൽ ചിത്രീകരിച്ച് നമ്മുടെ അടുത്തേക്ക് തന്നെ എത്തിക്കും. ഈ ആപ്പുകള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്തു പണം തട്ടും.

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളുടെ മറവില്‍ ആണ് തട്ടിപ്പു സംഘങ്ങൾ വിലസുന്നത്. അപകട സാധ്യതകളെ കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിക്കുന്നവർ ശക്തമായ ജാഗ്രത പാലിക്കണം. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരാളില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നാൽ അത് സ്വീകരിക്കരുത്. സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇത്തരം വെബ്‍സൈറ്റുകളില്‍ പബ്ലിഷ് ചെയ്യരുത്. ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ആരുമായും പങ്കുവെക്കരുത്. തുടങ്ങിയ മുന്നറിയിപ്പ് പോലീസ് നൽകിയിട്ടുണ്ട്.

സ്വകാര്യ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കെെവശം കിട്ടിയാൽ പിന്നെ ഇവർ ഭീഷണിപ്പെടുത്തുന്നത് തുടരും. തട്ടിപ്പിന് ഇരയായ ആളുകൾ പലപ്പോഴും മടി കാരണം പുറത്തു പറയാതെ ഇരിക്കും. പണം ആവശ്യപ്പെടുകയോ അല്ലെങ്കില്‍ നിയമവിരുദ്ധമായ എന്തെങ്കിലും കൃത്യങ്ങളില്‍ പങ്കാളികളാവാന്‍ ആണ് ഇത്തരം സംഘം ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇവർക്ക് പണം നൽകരുത്. പണം നൽകിയാൽ അവർ വീണ്ടും പല ആവശ്യങ്ങളുമായി എത്തും. 24 മണിക്കൂറും പൊലീസില്‍ പരാതി നല്‍കാന്‍ സാധിക്കും എല്ലാവരും ജാഗ്രത പീലിക്കണം. ടോള്‍ ഫ്രീ നമ്പറായ 8002626ല്‍ വിവരം അറിയിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week