KeralaNewsRECENT POSTS

ഫിറോസ് കുന്നംപറമ്പിലിനിതെരിരെ പോലീസ് കേസെടുത്തു

പാലക്കാട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പണം സമാഹരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുക എന്ന നിര്‍ദേശത്തോടെ പരാതി ആലത്തൂര്‍ പോലീസിന് നല്‍കുകയായിരുന്നു. ഫിറോസിന്റെ പ്രവര്‍ത്തനങ്ങളേയും രാഷ്ട്രീയ ചായ്വിനേയും വിമര്‍ശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയ യുവതിയെ അപമാനിച്ച സംഭവത്തിലാണ് ഈ നടപടികള്‍. അന്വേഷണം ആരംഭിച്ചതായി സിഐ ബോബിന്‍ മാത്യുവും എസ്ഐ എംആര്‍ അരുണ്‍കുമാറും അറിയിച്ചു.

നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കെഎസ്യു മലപ്പുറം മുന്‍ ജില്ലാ വൈസ്പ്രസിഡന്റ് ജസ്ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു. വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും ഉള്‍പ്പടെ വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്ല പറഞ്ഞിരുന്നു. സംഭവത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ മാപ്പും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker