ബിനീഷിന്റെ തലവരമാറ്റി മേനോന്‍ വിവാദം; ഒറ്റ ദിവസംകൊണ്ട് നാലു ചിത്രങ്ങള്‍, നിരവധി ഉദ്ഘാടത്തിനും ക്ഷണം
കൊച്ചി: പാലക്കാട് ഗവണ്‍മെന്റെ മെഡിക്കല്‍ കേളേജില്‍ കോളേജ് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോള്‍ അപമാനിതനായ ബിനീഷ് ബാസ്റ്റിനെ തേടിയെത്തിയത് നിരവധി അവസരങ്ങള്‍. തന്റെ ചിത്രത്തില്‍ ചാന്‍സ് ചോദിച്ച് നടന്ന ഒരാള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സ്റ്റേജിലെത്തി ബിനീഷ് നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരിന്നു.
എന്നാല്‍ ഇപ്പോള്‍ ബിനീഷിന്റെ തലവര തന്നെ മാറിയിരിക്കുകയാണ്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ നാല് ചിത്രങ്ങളിലാണ് ബിനീഷിന് അവസരം ലഭിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഈ ക്ഷണങ്ങള്‍ തുടരുന്നുമുണ്ട്.
വിജയ് നായകനായി എത്തിയ തെരിയിലൂടെയാണ് ബിനീഷ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കട്ടപ്പനയിലെ ഹൃദ്ദിക് റോഷന്‍ എന്ന ചിത്രത്തിലും താരം കൈയ്യടി നെടി. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ താരം എത്തിയിരുന്നു. ഇതില്‍ അനില്‍ രാധാകൃഷ്ണമേനോന്റേതും ഉള്‍പ്പെടുന്നുണ്ട്.