പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍

തൃശൂര്‍: നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിലെ പ്രതിയായ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍.കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരില്‍ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യോടൊപ്പം ചെങ്ങാലൂര്‍ വളഞ്ഞൂപ്പാടം നന്ദനത്ത് രജീവ് (45) ഒല്ലൂര്‍ എടക്കുന്നി കൊട്ടനാട്ട് വീട്ടില്‍ ഉല്ലാസ് (44) തൃശ്ശൂര്‍ മുണ്ടൂര്‍ ചിറ്റിനപ്പിള്ളി മുള്ളൂര്‍ എടത്തറ അക്ഷയ് (23) പട്ടിക്കാട് പീച്ചി റോഡില്‍ കുറുപ്പത്ത് പറമ്ബില്‍ അജയ് (21) കുട്ടനെല്ലൂര്‍ പൊന്നേമ്ബലത്ത് സന്തോഷിന്റെ മകന്‍ ആഷിക് (20) മണ്ണുത്തി ചിറയ്ക്കാക്കോട് കൊട്ടിയാട്ടില്‍ വീട്ടില്‍ സലീഷ് (29) എന്നിവരാണ് പിടിയിലായത്.ആള്‍മാറാട്ടം നടത്തി പണം കവര്‍ച്ച ചെയ്തതാണ് ഇവര്‍ക്കെതിരായ കുറ്റം.ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, കൊടകര സി.ഐ. വി. റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News