Home-bannerKeralaNews

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലല്ല,ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകള്‍,പോലീസ് റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: അട്ടപ്പാടി മഞ്ചക്കിണ്ടിയില്‍ മാവോയ്‌സ്റ്റുകളുമായുണ്ടായത് ഏറ്റുമുട്ടല്‍ തന്നെയാന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോര്‍ട്ട്.പട്രോളിങ്ങിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരിച്ചു നടത്തിയ വെടിവെപ്പിലാണ് 3 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.ഇന്‍ക്വസ്റ്റിനിടെ നടന്ന വെടിവെയ്പ്പിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് നാലാമത്തെയാള്‍ കൊല്ലപ്പെട്ടത്.സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker