ന്യൂഡല്‍ഹി: ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഡല്‍ഹിയിലെ പ്രേംനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മര്‍ദ്ദനമേറ്റത്.
മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് തന്നെ ബാറ്റണ്‍ കൊണ്ട് അടിച്ചതെന്ന് കോണ്‍സ്റ്റബിള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ ദുര്‍ഗാ ചൗക്കിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറും കോണ്‍സ്റ്റബിളും തമ്മിലാണ് മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം ആരംഭിച്ചതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് എം ഡി മിശ്ര വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അതിന് ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News