Home-bannerKeralaNews

പൊതുഗതാഗതവും ബസ് സര്‍വീസും ഗ്രീന്‍ സോണില്‍, പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുഗതാഗതവും ബസ് സര്‍വീസും ഗ്രീന്‍ സോണില്‍. പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷവും സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. ഗ്രീന്‍ സോണ്‍ മേഖലകളില്‍ മാത്രമേ പൊതുഗതാഗതം അനുവദിക്കൂ. ഗ്രീന്‍ സോണിലും ബസ് സര്‍വീസ് ജില്ലയ്ക്കുള്ളില്‍ മാത്രമായിരിയ്ക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖകളും പുറത്തിറക്കി. റെഡ്, ഓറഞ്ച് സോണുകളിലുള്ളവര്‍ മറ്റ് ജില്ലകളില്‍ കടന്നാല്‍ ക്വാറന്റീനിലാകുമെന്നും മുന്നറിയിപ്പ്.

സ്വകാര്യവാഹനങ്ങള്‍ക്കും ഇളവില്ല. 20നുശേഷവും സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണം അതേപടി തുടരും. കാറില്‍ ഡ്രൈവറുള്‍പ്പെടെ രണ്ട് പേരും ഇരുചക്രവാഹനത്തില്‍ ഒരാളും മാത്രം. 20നുശേഷം മോട്ടോര്‍വാഹന ഓഫിസുകള്‍ തുറക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രം. സ്വകാര്യകമ്ബനികള്‍ ആവശ്യപ്പട്ടാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്ക് നല്‍കും.

അതേസമയം, രോഗികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നാലു മേഖലകളാക്കി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് കേന്ദ്രം നിശ്ചയിച്ച ഹോട്സ്പോട്ടുകളില്‍ നിന്നും സംസ്ഥാനം പുതിയ മേഖല സംവിധാനത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്. കാര്‍ഷിക, മല്‍സ്യ നിര്‍മാണ മേഖലകളില്‍ ഈ മാസം 20ന് ശേഷം അനുമതി നല്‍കും.

രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്സ്പോട്ടുകളില്‍ അവ്യക്തത വന്നതോടെയാണ് നാലു മേഖലകളാക്കി സംസ്ഥാനത്തെ തിരിക്കാനും കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടാനും മന്ത്രിസഭാ തീരുമാനിച്ചത്. ഇതിനായി കേന്ദ്രക്യാബിനറ്റ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കും. മന്ത്രസഭാ തീരുമാനം അനുസരിച്ച് കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം എന്നിവ അതി തീവ്ര മേഖലയില്‍ ഉള്‍പ്പെടും. ഇവിടെ മെയ് മൂന്ന് വരെ കര്‍ശന നിയന്ത്രണം തുടരും തീവ്രത നിലനില്‍ക്കുന്ന പത്തനംതിട്ട കൊല്ലം എറണാകുളം എന്നിവയെ പ്രത്യേക മേഖലയാക്കി.

ഈ മേഖലയില്‍ ഇളവുകള്‍ 24 ന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അലപ്പുഴ തിരുവന്തപുരം തൃശൂര്‍ പാലക്കാട് , വയനാട്.. എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ ഈ മാസം 20ന് ഭാഗിക ജനജീവിതം അനുവദിക്കാം. രോഗമുക്തമായി കോട്ടയം ഇടുക്കി എന്നിവയെ ഒറ്റസോണാക്കി. 20ന് ശേഷം സാധാരണ ജന ജീവിതം അനുവദിക്കാമെന്നുമാണ് മന്ത്രിസഭയുടെ തീരുമാനം.ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞുകിടക്കുന്ന എല്ലാ കടകളും ശുചീകരണത്തിനായി ഒരു ദിവസം തുറക്കാനും അനുമതി നല്‍കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വകുപ്പ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി ഏതൊക്കെ തുറക്കാം എത്ര പേര്‍ ആകാം എന്നതും ഉള്‍പ്പെടുത്തണം. കേന്ദ്രനിര്‍ദേശം പൂര്‍ണമായി പാലിക്കാനാണ് മന്ത്രിസഭാ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker