32.8 C
Kottayam
Thursday, May 9, 2024

കനത്ത മഴയ്ക്കിടെ റോഡരികിലെ ഓടയിൽവീണ് പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും;വീഡിയോ

Must read

ലക്‌നൗ∙ ഉത്തർപ്രദേശിലെ അലിഗന്ധിൽ വെള്ളക്കെട്ടുള്ള നിരത്തിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതികൾ തുറന്നിട്ട ഓടയിൽ വീണു. പൊലീസ് ഉദ്യോഗസ്ഥനായ ദയാനന്ദ സിങ്ങും ഭാര്യയുമാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിലേക്കു പോകുകയായിരുന്ന ദമ്പതികൾ വെള്ളക്കെട്ടുള്ള റോഡിലൂടെ പ്രവേശിക്കുന്നതും വൈകാതെ ഓടയിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മഴക്കാലത്തും ഓവുചാലുകൾ അടച്ചിടാത്തതാണ് അപകടത്തിനു വഴിവച്ചത്. ഉടൻ തന്നെ ആളുകൾ ഓടി കൂടുന്നതും ദമ്പതികളെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഇരുവർക്കും പരുക്കേറ്റു.

വെള്ളംനിറഞ്ഞ റോഡിലൂടെ സ്‌കൂട്ടോറോടിച്ച് വരികയായിരുന്ന ദമ്പതിമാര്‍ തുറന്ന ഓടയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യുപി പോലീസ് ഉദ്യോഗസ്ഥന്‍ ദയാനന്ദ് സിങ്ങും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. ഇവര്‍ ഒരു ഡോക്ടറെ കാണാനായി പോകുമ്പോഴായിരുന്നു അപകടം നടന്നത്.

പൊലീസുകാരനും ഭാര്യയും വെള്ളക്കെട്ടിൽ വീണത് രാഷ്ട്രീയ വിമർശനങ്ങൾക്കും വാക്‌വാദങ്ങളും കാരണമായി. തിരക്കേറിയ റോഡിൽ മഴക്കാലത്തും ഓവുചാലുകൾ തുറന്നിടുന്നത് അധികൃതരുടെ അനാസ്ഥയാണെന്നു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിമർശനം ഉയർത്തിയത്. ‘ഇതാണ് യുപിയിലെ ‘സ്‌മാർട് സിറ്റി അലിഗഡ്, ആരോടാണ് നാം നന്ദി പറയുക’– വിരമിച്ച് ഐഎസ് ഉദ്യോഗസ്ഥൻ സൂര്യ പ്രതാപ് സിങ് ട്വിറ്റ് ചെയ്‌‌തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week