27.8 C
Kottayam
Thursday, May 30, 2024

പുത്തന്‍ എഞ്ചിന്‍, 360 ഡിഗ്രി ക്യാമറ; നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിലേക്ക്

Must read

മുംബൈ:നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മാരുതി സുസുകി. ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുതിയ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ മോഡലിന്റെ വിലയുള്‍പ്പെടെ നാളെ മാരുതി പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ മാരുതി പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തിരുന്നു. ഡിസൈനിലും, ഫീച്ചറുകളിലും എഞ്ചിനുകളിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ സ്വിഫ്റ്റ് വിപണിയിലെത്തുന്നത്. നിലവില്‍ 11,000 രൂപ നല്‍കിയാല്‍ വാഹനം ബുക്ക് ചെയ്യാനാകും. ഈ മാസം തന്നെ കാറിന്റെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

മൂന്ന് ബ്രോഡ് വേരിയന്റുകളായാണ് സ്വിഫ്റ്റ് അവതരിപ്പിക്കുന്നത്. LXi, VXi, ZXi എന്നിവയാണവ. എന്നാല്‍ പുതിയ വേരിയന്റായ VXI(O)യും പുതിയ സ്വിഫ്റ്റിലുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവിലെ സ്വിഫ്റ്റിനെ അപേക്ഷിച്ച് പുതിയതിന്റെ ഡിസൈനില്‍ വലിയ വ്യത്യാസങ്ങള്‍ പ്രകടമാണ്. ജപ്പാനില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ പല ഡിസൈനുകളും ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സ്വിഫ്റ്റിലുണ്ടാകും. എല്‍ഇഡി ഹെഡ്‌ലൈറ്റിന്റെയും ഡിആര്‍എല്ലിന്റെയും ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പുതിയ സ്വിഫ്റ്റില്‍ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.

ഏഴ് ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോര്‍ടൈന്‍മെന്റ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്ത ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളും പുതിയ സ്വിഫ്റ്റിലുണ്ട്. കൂടാതെ, 360 ഡിഗ്രി ക്യാമറ, ഹെഡ്അപ് ഡിസ്‌പ്ലേ, വയര്‍ലസ് ചാര്‍ജിങ് തുടങ്ങിയവയും പുതിയ സ്വിഫ്റ്റിലുണ്ട്.

1.2 ലിറ്റര്‍ വരുന്ന മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. 80 ബിഎച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ തരുന്നു. 25.72 കെഎംപിഎല്ലാണ് പുതിയ എഞ്ചിന്‍ നല്‍കുന്ന മൈലേജ്.

നിലവിലെ സ്വിഫ്റ്റിന്റെ വില 7.16 ലക്ഷം മുതല്‍ 10.55 ലക്ഷം വരെയാണ്. എന്നാല്‍ ഏഴ് ലക്ഷത്തില്‍ കുറവായിരിക്കും പുതിയ സ്വിഫ്റ്റിന്റെ പ്രാരംഭ വില. പരമാവധി വില പത്ത് ലക്ഷത്തിനുള്ളിലായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week