CrimeKeralaNews

മദ്യപിച്ച് വണ്ടയോടിയ്ക്കാന്‍ അനുവദിയ്ക്കില്ല,റസീനയെ പൂട്ടാന്‍ പോലീസ്,സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും വിടില്ല

തലശേരി: തലശേരിയിലും പരിസരപ്രദേശങ്ങളിലും മദ്യലഹരിയിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന വടക്കുമ്പാട് സ്വദേശിനി റസീനയ്ക്കെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവർക്ക് തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. യുവതിയെ കുറിച്ചു കഴിഞ്ഞ ദിവസം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ചിലർ നൽകിയ പരാതിയിലാണ് തലശേരി ടൗൺ പൊലിസ് അന്വേഷണമാരംഭിച്ചത്.

റസീന ഇനി മദ്യലഹരിയിൽ എവിടെയെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയാൽ ഗുരുതരമായ വകുപ്പുകൾ ചുമത്തി അകത്തിടാനാണ് പൊലിസിന്റെ തീരുമാനം. അതുകൊണ്ടു തന്നെ ഇവരെ നിരീക്ഷിച്ചുവരികയാണ്. പലതവണയും റസീന രക്ഷപ്പെട്ടത് വനിതാപൊലിസ് സ്ഥലത്തില്ലാത്തതിനാലാണ്. ഇനി ഇവർ മദ്യപിച്ചു അഴിഞ്ഞാടിയാൽ വനിതാപൊലിസിനെ ഉപയോഗിച്ചു അറസ്റ്റു ചെയ്യാനും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനുമാണ് തീരുമാനമെന്നാണ് തലശേരി ടൗൺ പൊലിസിൽ നിന്നും ലഭിക്കുന്ന വിവരം.

ഇവരെ ആരാണ് സഹായിക്കുന്നതെന്ന കാര്യത്തെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. ആഡംബര കാറിൽ വിലസാൻ ഇവർക്ക് ആരാണ് സഹായം ചെയ്യുന്നതെന്ന കാര്യമാണ് അന്വേഷിച്ചുവരുന്നത്. അമിതവേഗതയിൽ കാറോടിച്ചു റസീന പന്തക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പന്തേക്കാവിൽ അപകടമുണ്ടാക്കുകയും സ്‌കൂട്ടർ യാത്രക്കാരായ കുടുംബത്തെ ഇടിച്ചുവീഴ്‌ത്തുകയും ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത യാത്രക്കാരായ യുവാക്കൾക്കും മർദ്ദനമേറ്റു. ഇതിൽ ഒരാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞു തകർക്കുകയും ചെയ്തു.

ഇതിനു ശേഷം കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലും ഇതിനു സമാനമായ അക്രമം ഇവർ ആവർത്തിച്ചു. പിന്നീട് ദിവസങ്ങൾക്കു മുൻപ് തലശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാത്രിയിൽ തനിക്ക് നെഞ്ചുവേദനയാണെന്നു പറഞ്ഞു അത്യാഹിത വിഭാഗത്തിൽ കയറിവന്നായിരുന്നു ഇവർ വിളയാട്ടം നടത്തിയത്. ചികിത്സ തേടിയെത്തിയ യുവതി എന്നാൽ പരിശോധിക്കാൻ സന്നദ്ധയാവാതെ ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത രോഗിയുടെ കൂട്ടിരിപ്പുകാരനെ പൊതിരെ തല്ലുകയും ചെയ്തു.

തലശേരിയിലും ന്യൂമാഹിയിലും മദ്യലഹരിയിൽ റസീനയുണ്ടാക്കുന്ന കലാപങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥന്മാർ ഇക്കാര്യം ശ്രദ്ധിക്കുകയും കർശന നടപടിയെടുക്കാൻ തലശേരി ടൗൺ പൊലിസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റസീനയ്ക്കെതിരെ പൊലിസ് നടപടി തുടങ്ങിയത്. ഇവർ ബലമമായി പിടിച്ചുവെച്ചു രക്ഷിതാക്കൾ പരാതിപ്പെട്ട സമ്പന്നകുടുംബത്തിലെ യുവാവിനെ പൊലിസ് റസീനയുടെ നിയന്ത്രണത്തിൽ നിന്നും വിമുക്തനാക്കിയിട്ടുണ്ട്.

റസീനയെക്കാൾ പ്രായകുറവുള്ള ഈ യുവാവിനെ ഇവർ സൗഹൃദം നടിച്ചു വലയിലാക്കുകയായിരുന്നു. യുവാവിനെ വിളിക്കുകയോ, കാണുകയോ ചെയ്യരുതെന്ന് പൊലിസ് റസീനയ്ക്കു താക്കീതു നൽകിയെന്നാണ് സൂചന. അമിത വേഗതയിൽ കാറോടിച്ച റസീനയെ ബൈക്കിൽ പിൻതുടർന്ന് ഓവർ ടേക്ക് ചെയ്തതോടെയാണ് ഇവർ തമ്മിൽ സൗഹൃദമാരംഭിക്കുന്നത്.

തലശേരിയിലെ ഒരു വ്യാപാരിയുടെ മകനായ 26-വയസുകാരനുമായി റസീന സൗഹൃദം സ്ഥാപിക്കുകതും തന്റെ സഹായിയായി നിർത്തുകയുമായിരുന്നു. എന്നാൽ ഇതിനിടെ യുവാവിനെ വീട്ടുകാർ ഗൾഫിലേക്ക് നാടുകടത്തിയെങ്കിലും റസീന ഭീഷണിപ്പെടുത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇവരിൽ നിന്നും വിമുക്തി നേടുന്നതിനായി വീട്ടുകാർ തലശേരി ടൗൺ പൊലിസിൽ പരാതി നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker