30 C
Kottayam
Monday, November 25, 2024

ജിഷമോളുടെ പുതിയ അടവ്‌?മാനസികാരോഗ്യ കേന്ദ്രത്തിലെ വാസം കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ, സംശയിച്ച് പൊലീസ്

Must read

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസർ എം.ജിഷമോൾ, കൂട്ടുപ്രതികളെ രക്ഷപ്പെടുത്താൻ മാനസിക ബുദ്ധിമുട്ടുള്ളതായി അഭിനയിക്കുകയാണോ എന്ന സംശയത്തിൽ പൊലീസ്. നിലവിൽ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണു ജിഷമോൾ. ഇവർക്ക് കള്ളനോട്ടുകള്‍ കൈമാറിയവരെക്കുറിച്ചുള്ള ചില സൂചനകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് ശൃംഖലയില്‍ ഇവരും കണ്ണിയാണെന്നാണു പൊലീസിനു ലഭിച്ച വിവരം. ഈ പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണോ മാനസികാരോഗ്യ കേന്ദ്രത്തിലെ വാസമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജിഷ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നെന്നു പറഞ്ഞതിനാലാണ് ആശുപത്രിയിലാക്കാൻ കോടതി നിർദേശിച്ചത്. ഇവരുടെ ചികിത്സ ആരംഭിച്ചെന്നു ആശുപത്രി അധികൃതർ അറിയിച്ചു. മാവേലിക്കര സ്പെഷൽ സബ് ജയിലിന്റെ വനിതാ സെല്ലിൽ കഴിഞ്ഞിരുന്ന ജിഷയെ ഇന്നലെ രാവിലെയാണു മാനസികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. 10 ദിവസത്തേക്കാണിത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മാവേലിക്കര ജയിലിൽ എത്തിച്ച ജിഷ അവിടെ മാനസികാസ്വാസ്ഥ്യമൊന്നും പ്രകടിപ്പിച്ചില്ലെന്നു വനിതാ ജയിൽ അധികൃതർ പറഞ്ഞു. 

ജിഷമോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്. ബാങ്ക് രേഖകളിൽനിന്നു കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചേക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. അടുത്തിടെ ചാരുംമൂട്ടിലും കായംകുളത്തും കണ്ടെത്തിയ കള്ളനോട്ട് ഇടപാടുകളുമായി ഇവർക്കു ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജിഷ കൈമാറിയ കള്ളനോട്ടുകളും ചാരുംമൂട്ടിലെയും കായംകുളത്തെയും കള്ളനോട്ടുകളുമായി സാമ്യമുണ്ടോ എന്നു പരിശോധിക്കാനായി നോട്ടുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കും.

കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ജിഷ പിടിയിലായപ്പോൾ തന്നെ ഒളിവിൽ പോയ ആളെപ്പറ്റി അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ അവർ തന്നെയാണ് ഇയാളെപ്പറ്റി സൂചന നൽകിയത്. ജിഷ നൽകിയ മറ്റു വിവരങ്ങൾ തെറ്റായിരുന്നെന്ന് അന്വേഷണത്തിൽ മനസ്സിലാകുകയും ചെയ്തു.

ജിഷയുടെ വാടക വീടിന്റെ വിലാസം മാത്രമാണു പൊലീസിനുപോലും അറിയുന്നത്. സഹപ്രവർത്തകരോടും ജിഷ ആലപ്പുഴയിൽ താമസിക്കുന്നെന്നു മാത്രമാണ‌ു പറഞ്ഞിട്ടുള്ളത്. കുടുംബത്തെപ്പറ്റിയും വ്യക്തമായ വിവരങ്ങൾ പറയാറില്ല. എടത്വയിൽ എത്തുന്നതിനു മുൻപ് ജിഷമോൾ മാരാരിക്കുളം തെക്ക്, ആര്യാട് കൃഷി ഭവനുകളിലാണു ജോലി ചെയ്തിരുന്നത്. ഏതാനും വർഷം മുൻപാണ് എടത്വയിലെത്തിയത്.

എടത്വയിൽ എത്തിയ ശേഷം ജിഷ രണ്ടു തവണ നീണ്ട അവധിയെടുത്തിരുന്നു. എടത്വയിലെത്തുന്നതിനു മുൻപും രണ്ടു തവണ ഇതേവിധം അവധിയെടുത്തിട്ടുണ്ട്. ഗർഭം അലസിപ്പോയെന്നു പറഞ്ഞാണ് ഒന്നിലേറെ തവണ അവധിയെടുത്തത്. തുടർന്ന് വകുപ്പു തലത്തിൽ അന്വേഷണം നടത്തുകയും ഡയറക്ടറേറ്റിൽ ബോർഡിനു മുന്നിൽ ജിഷ ഹാജരാകേണ്ടി വരികയും ചെയ്തു. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണു വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

Popular this week