28.4 C
Kottayam
Saturday, June 6, 2026

2019ലെ തീപിടിത്തം: 12.30ന് ക്യാമറ ‘ഓഫായി’, 1.30ന് തീ; അന്വേഷണം അട്ടിമറിച്ചെന്ന് സൗമിനി ജെയിന്‍

Must read

കൊച്ചി: ബ്രഹ്മപുരത്ത് 2019ലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണവുമായി മുന്‍ മേയര്‍ സൗമിനി ജെയിന്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കുണ്ടായ തീപിടിത്തതിനു മുമ്പ് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. പന്ത്രണ്ടരയോടെ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ നിലച്ചു. ക്യാമറ കേബിള്‍ ലോറി തട്ടി പൊട്ടിയെന്നാണു തനിക്കു കിട്ടിയ മറുപടിയെന്നു സൗമിനി ജെയിന്‍ പറഞ്ഞു. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണര്‍ക്കും കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

- Advertisement -

‘‘2019ൽ ഒരു തവണയല്ല തീപിടിത്തമുണ്ടായത്. ആദ്യം ഉണ്ടായ തീ അണയ്ക്കാൻ ഉടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നു. അതിനു പിന്നാലെ തീപിടിത്തങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അവിടെ ചെന്നപ്പോൾ കണ്ടതു തുടരെ തീ പടരുന്നതല്ല. മറിച്ച് പല കുന്നുകളായി വേർതിരിഞ്ഞു കിടന്ന മാലിന്യങ്ങളിൽ ഒരേ സമയം തീപിടിക്കുന്നതാണ്. ഒരു കാറ്റിൽ പടർന്നു കിടക്കുന്ന രീതിയിലല്ലെന്നു മനസ്സിലായപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്വേഷിച്ചു. 

- Advertisement -


പ്രധാന കവാടം മുതൽ മാലിന്യം കിടക്കുന്ന പ്രദേശത്തു വരെ ക്യാമറ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തീപിടിത്തത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. അതിനു ശേഷമുള്ളത് ലഭ്യമായിരുന്നില്ല. ഉയരം കൂടിയ ലോറി വന്നപ്പോൾ‌ ക്യാമറ വലിഞ്ഞ് പൊട്ടിയതാണെന്നാണ് പറഞ്ഞത്. എന്നാൽ വലിഞ്ഞു പൊട്ടിയ ലക്ഷണങ്ങളുണ്ടായിരുന്നില്ല.


- Advertisement -

ഇത്തരത്തിൽ നിരവധി സംശായാസ്പദമായ കാര്യങ്ങൾ അന്ന് ഉണ്ടായിരുന്നു. ആരൊക്കെയോ ബോധപൂർവം ഇതിനായി ശ്രമിച്ചതാണെന്ന സംശയം ബലപ്പെട്ടതിനാൽ ഇതിൽ അന്വേഷണം വേണമെന്നു കൗൺസിലിൽ ആവശ്യമുയർന്നു. തുടർന്നാണ് വിജിലൻ‌സ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല.’’–സൗമിനി ജെയിൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week