24.3 C
Kottayam
Saturday, June 6, 2026

‘പിന്നെ വാ തുറക്കില്ല’; സേവനം ആവശ്യമില്ലെന്ന് പറഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്താമെന്ന് കെ മുരളീധരന്‍

Must read

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അയച്ച കത്ത് ലഭിച്ചിട്ടില്ലെന്ന് കെ മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം, നിങ്ങളുടെ സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

‘കത്തിന്റെ വ്യാപ്തി അനുസരിച്ച് പ്രതികരിക്കാം. കത്ത് കിട്ടിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പറയുകയാണെങ്കില്‍ നിര്‍ത്താന്‍ തയ്യാറാണ്. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായം പറയരുതെന്നാണെങ്കില്‍ അത് അറിയിച്ചാല്‍ മതി.

പിന്നെ വാ തുറക്കില്ല.’ കെ മുരളീധരന്‍ അതൃപ്തി വ്യക്തമാക്കി. കത്ത് കിട്ടിയ ശേഷം ബാക്കി ആലോചിക്കാമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലല്ലാതെ പരസ്യമായി പ്രതികരിച്ചുവെന്നാണ് എംകെ രാഘവനും കെ മുരളീധരന്‍ എംപിക്കുമെതിരായ വിമര്‍ശനം. എന്നാല്‍ എവിടെയാണ് പാര്‍ട്ടി വേദിയെന്ന് മുരളീധരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണത്തെ കോണ്‍ഗ്രസ് തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

- Advertisement -

- Advertisement -

കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ളയെന്ന കണ്ണൂര്‍ സ്വദേശിയെ ഏര്‍പ്പാടാക്കിയെന്ന സ്വപ്‌നയുടെ ആരോപം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് പിണറായി വിജയന്‍ കേസ് കൊടുക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്വയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം. എന്തായാലും പിള്ള അത്ര നല്ലതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week