EntertainmentFeaturedHome-bannerKeralaNews

കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

കോട്ടയം: ജനപ്രിയ ടിവി ചാനൽ അവതാരകനും, ഗാനരചയിതാവും കവിയുമായ ബീയാർ പ്രസാദ് അന്തരിച്ചു.61 വയസ്സ് ആയിരുന്നു.നിരവധി സിനിമകളിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ്.ടിവി ചാനൽ പരിപാടികളുടെ അവതരണ മികവുകൊണ്ട് ജനശ്രദ്ധയാകർഷിച്ച വ്യക്തിത്വമായിരുന്നു.കുട്ടനാട്ടിലെ മങ്കൊമ്പ് എന്ന ഗ്രാമത്തിലാണ് പ്രസാദ് ജനിച്ചത് .

മലയാളത്തിൽ ബിഎ സാഹിത്യം പൂർത്തിയാക്കിയ ബഹുമുഖ പ്രതിഭയാണ്.പ്രസാദ് കഥകളി നൃത്തത്തിനായി നിരവധി ലിബ്രെറ്റോകൾ എഴുതിയിട്ടുണ്ട്.1993-ൽ ബി.ആർ. പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.

2001 ൽ ജയറാമും സുഹാസിനി മണിരത്‌നവും അഭിനയിച്ച തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ പ്രസാദ് അവതരിപ്പിച്ചിരുന്നു.2003 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് വിദ്യാസാഗർ സംഗീതം നൽകിയ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .

കിളിച്ചുണ്ടൻ മാമ്പഴത്തിനു മുൻപ് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്.അതിനാൽ പ്രസാദിന്റെ ജനങ്ങൾ കേട്ട ആദ്യ ഗാനങ്ങൾ കിളിചുണ്ടൻ മാമ്പഴത്തിലേതായിരുന്നു.തുടർന്ന് ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു.സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.ബീയാർ പ്രസാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker