28.1 C
Kottayam
Sunday, June 7, 2026

കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചു;നിയന്ത്രണംവിട്ട് വീണ 22-കാരി ലോറിയിടിച്ച് മരിച്ചു

Must read

ചെന്നൈ: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ 22-കാരി ലോറിയിടിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനിയറായ ശോഭനയാണ് മരിച്ചത്. അപകടത്തില്‍ ശോഭനയുടെ സഹോദരന്‍ ഹരീഷിന് പരിക്കേറ്റു.

ചെന്നൈയിലെ മധുരവോയലില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ശോഭന സഹോദരന്‍ ഹരീഷിനെ നീറ്റ് കോച്ചിങ് സെന്ററിലേക്ക് കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലെ കുഴി ഒഴിവാക്കി സ്‌കൂട്ടര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന ലോറി ശോഭനയുടെ ദേഹത്തുകൂടി കയറിയിറങ്ങി. തത്ക്ഷണം ശോഭനയുടെ മരണം സംഭവിച്ചതായി പൂനമാലി പോലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ശോഭനയുടെ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

അപകടം ഉണ്ടായ ഉടന്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. റോഡിന്റെ ശോച്യാവസ്ഥയാണ് ശോഭനയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് ആരോപിച്ച് യുവതി ജോലിചെയ്യുന്ന കമ്പനിയുടെ സിഇഒ ശ്രീധര്‍ വെമ്പു ട്വീറ്റ് ചെയ്തതോടെ നഗരസഭാ അധികൃതരെ പഴിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതിനിടെ അപകടം നടന്ന സ്ഥലത്തെ കുഴികള്‍ നഗരസഭാ അധികൃതരെത്തി അടയ്ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week