FootballSports

മെസി പാരീസില്‍ പറന്നിറങ്ങി! താരങ്ങള്‍ക്കൊപ്പം സമയം പങ്കിട്ടു; പിഎസ്ജി പുറത്തുവിട്ട വീഡിയോ വൈറല്‍

പാരീസ്: ഫിഫ ലോകകപ്പ് നേട്ടത്തിന് ശേഷം ലിയോണല്‍ മെസി പാരീസില്‍ തിരിച്ചെത്തി. ഇക്കാര്യം പിഎസ്ജി ഔദ്യോഗികമായി അറിയിച്ചു. താരം വന്നിറങ്ങുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിഎസ്ജി താരങ്ങള്‍ക്കൊപ്പം മെസി സമയം ചിലവഴിക്കുന്നുമുണ്ട്. ഇക്കാര്യം പിഎസ്ജി ഔദ്യോഗികമായി അറിയിച്ചു. താരം വന്നിറങ്ങുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിഎസ്ജി താരങ്ങള്‍ക്കൊപ്പം മെസി സമയം ചിലവഴിക്കുന്നുമുണ്ട്. നെയ്മറുമൊത്തുള്ള ചിത്രങ്ങളും പിഎസ്ജി പങ്കുവച്ചു. ലോകകപ്പ് നേട്ടത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച മെസി ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങളും കഴിഞ്ഞേ പാരീസിലേക്ക് തിരിക്കൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. 

മെസിയില്ലാതെ രണ്ട് മത്സരങ്ങളില്‍ പിഎസ്ജി കളിക്കുകയും ചെയ്തു. ഒരു മത്സരം ജയിച്ചപ്പോള്‍ ലെന്‍സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടു. മെസി തിരിച്ചെത്തുന്നതോടെ താരത്തിന്റെ ഭാവിയെ കുറിച്ചുള്ള ചിത്രം പുറത്തുവരും. ക്ലബുമായി കരാര്‍ പുതുക്കാന്‍ താരം തയ്യാറായിട്ടില്ല. ഈ സമ്മറില്‍ താരത്തിന്റെ കരാര്‍ അവസാനിക്കും. എന്നാല്‍ പിഎസ്ജിക്കൊപ്പം തുടരാമെന്ന് മെസി വാക്കാല്‍ ഉറപ്പുനല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

https://www.instagram.com/p/Cm_N4apokJm/?utm_source=ig_web_copy_link https://www.instagram.com/reel/Cm_MXv9r8AS/?utm_source=ig_web_copy_link

അതേസമയം, മെസിക്ക് ഏത് തരത്തിലുള്ള സ്വീകരമാണ് പിഎസ്ജി ഒരുക്കുകയെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഇന്ന് ട്രെയ്നിംഗ് എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സഹതാരങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ പിഎസ്ജി ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. കാരണം, പിഎസ്ജിയിലെ സഹതാരം എംബാപ്പെയുടെ ഫ്രാന്‍സിനെയാണ് അര്‍ജന്റീന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വീകരണം എങ്ങനെയായിരിക്കുമെന്നുള്ളത് കൗതുകമുണര്‍ത്തുന്നതാണ്. 

https://www.instagram.com/reel/Cm_VjGUs2jh/?utm_source=ig_web_copy_link

പിഎസ്ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിരുന്നു.  അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ… ”ചൊവ്വാഴ്ച്ച മെസി പാരീസിലെത്തും. ലോകത്തിലെ ഏറ്റവും മികച്ച ട്രോഫി സ്വന്തമാക്കിയ ശേഷമാണ് മെസി പാരീസിലെത്തുന്നത്. സീസണില്‍ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് മെസി. അക്കാര്യം ഞങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. ആ കടപ്പാട് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മെസിയെ വലിയ രീതിയില്‍ തന്നെ സ്വീകരിക്കേണ്ടതുണ്ട്.” ഗാള്‍ട്ടിയര്‍ പറഞ്ഞു. 

നിശ്ചിത സമയവും അധിക സമയവും 3-3 സമനിലയായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരം പൂര്‍ത്തിയായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker