27.4 C
Kottayam
Friday, May 10, 2024

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Must read

മലപ്പുറം: തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥിനി ചാടിയത്. നിറമരുതൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. പോലീസ് സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂള്‍ അധികൃതരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week