KeralaNewsRECENT POSTS
കണ്ണൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ നാലുദിവസത്തെ ബംഗളൂരു വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയായ മയോകാര്‍ഡിറ്റിസ് പിടിപെട്ടിട്ടാണ് മരണം.
ബംഗളൂരുവില്‍ നാലുദിവസത്തെ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം വിദ്യാര്‍ത്ഥിനിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാര്‍ത്ഥിനിക്ക് ഒപ്പം യാത്ര ചെയ്ത 54 വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News