25.8 C
Kottayam
Wednesday, October 2, 2024

ധര്‍മടത്ത് പിണറായിയുടെ മുന്നേറ്റം

Must read

കണ്ണൂര്‍: ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. യു.ഡി.എഫിന്റെ സി. രഘുനാഥനെ പിന്നിലാക്കിയാണ് പിണറായി വിജയന്‍ മേല്‍ക്കൈ നേടുന്നത്. ബിജെപിയുടെ സി.കെ പത്മനാഭന്‍ ഏറെ പിന്നിലാണ്.

തവനൂരില്‍ കെ.ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്.

പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുസ്തഫയാണ് ലീഡ് ചെയ്യുന്നത്. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 47 വോട്ടുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്നുണ്ട്. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ റഷീദലിയാണ് മുന്നില്‍ ഉള്ളത്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദ കുമാര്‍ ആണ് 36 വോട്ടിന് മുന്നേറുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നുണ്ട്. 37 വോട്ടിനാണ് ലീഡ്.

വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ. രമ മുന്നിട്ടു നില്‍ക്കുന്നു. എല്‍.ഡി.എഫിന്റെ മനയത്ത് ചന്ദ്രനാണ് രമയ്ക്ക് തൊട്ടുപിന്നിലുള്ളത്. എല്ലാ കണ്ണുകളും ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി ലീഡ് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week