24 C
Kottayam
Sunday, June 7, 2026

പാലക്കാട് മെട്രോമാന്‍ കുതിക്കുന്നു; ലീഡ് 1,000 കടന്നു

Must read

പാലക്കാട്: സംസ്ഥാനത്ത് എന്‍.ഡി.എ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുന്നു. നേമത്തും പാലക്കാടും കാസര്‍കോടുമാണ് എന്‍ഡിഎ മുന്നേറ്റമുണ്ടായിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരനാണ് മുന്നിട്ടു നില്‍ക്കുന്നത്. 1425 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് തൊട്ടു പിന്നിലായുള്ളത്.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. യു.ഡി.എഫിന്റെ സി. രഘുനാഥനെ പിന്നിലാക്കിയാണ് പിണറായി വിജയന്‍ മേല്‍ക്കൈ നേടുന്നത്. ബിജെപിയുടെ സി.കെ പത്മനാഭന്‍ ഏറെ പിന്നിലാണ്. തവനൂരില്‍ കെ.ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്.

പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുസ്തഫയാണ് ലീഡ് ചെയ്യുന്നത്. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 47 വോട്ടുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്നുണ്ട്. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ റഷീദലിയാണ് മുന്നില്‍ ഉള്ളത്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദ കുമാര്‍ ആണ് 36 വോട്ടിന് മുന്നേറുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നുണ്ട്. 37 വോട്ടിനാണ് ലീഡ്.

വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ. രമ മുന്നിട്ടു നില്‍ക്കുന്നു. എല്‍.ഡി.എഫിന്റെ മനയത്ത് ചന്ദ്രനാണ് രമയ്ക്ക് തൊട്ടുപിന്നിലുള്ളത്. എല്ലാ കണ്ണുകളും ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണി ലീഡ് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week