Home-bannerKeralaNewsRECENT POSTS
വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പോലീസ്; പി.ബിയില്‍ വിശദീകരണവുമായി പിണറായി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസാണ് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. വിഷയം നിയമപരമായി സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ നടപടി എടുക്കും. യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്നും പിണറായി വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരിന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിലും പിബിയില്‍ ചര്‍ച്ച നടന്നു. ശബരിമലയില്‍ ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് പിബി വിശദമാക്കി. അതേസമയം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് പിബി തള്ളി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News