Home-bannerKeralaNews
കാഞ്ഞിരപ്പളളിയിൽ ശബരി മല തീർത്ഥാടക വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
കോട്ടയം:കാഞ്ഞിരപ്പളളിയിൽ ശബരി മല തീർത്ഥാടക വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്നുമുള്ള തീർത്ഥാടകരും പോണ്ടിച്ചേരിയിൽ നിന്നുമുള്ള തീർത്ഥാടക വാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വന്ന പോണ്ടിച്ചേരി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷനു സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ട് സ്വദേശികൾ സഞ്ചരിച്ച ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പതിനഞ്ചോളം തീർത്ഥാടകർക്ക് പരിക്കേറ്റു. പോണ്ടിച്ചേരി ബസിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതാണ് അപകട കാരണം. ഫയർഫോഴ്സും നാട്ടുക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News