News
യുവാവ് മുങ്ങി മരിക്കുമ്പോള്‍ പൊട്ടിച്ചിരിച്ച് വീഡിയോ പിടിച്ച് സുഹൃത്തുക്കള്‍!
കലബുരഗി: യുവാവ് മുങ്ങിമരിക്കാന്‍ പോകുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പിടിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. 22 വയസുള്ള യുവാവ് പാറക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മറിക്കാന്‍ പോകുമ്പോള്‍ ഇതുകണ്ടുകൊണ്ട് സുഹൃത്തുക്കള്‍ ചിരിക്കുകയും മുങ്ങി മരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതും വീഡിയോയില്‍ കാണാം. വെള്ളിയാഴ്ച വൈകുന്നേരം കലബര്‍ഗി നഗരത്തിന്റെ പ്രാന്തപ്രദേശമായ രണേഷ്പീര്‍ ദര്‍ഗയ്ക്കടുത്താണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News