CrimeKeralaNewsRECENT POSTS
കണ്ണൂരില്‍ ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഭാര്യയെ കഴുത്തുമുറുക്കി കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ താഴേ ചെമ്പാട് ആണ് ദാരുണ സംഭവം അരങ്ങേറിയത്. ഭാര്യ നിര്‍മ്മല വീട്ടില്‍ വീണു കിടക്കുന്നതായി കുട്ടികൃഷ്ണന്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി നിര്‍മലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് കുട്ടികൃഷ്ണന്‍ ആത്മഹത്യ ചെയ്തത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കും ഇതേ തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. നിര്‍മല ആശുപത്രിയിലെത്തിയപ്പേഴേക്കും മരിച്ചിരുന്നു. നിര്‍മലയുടെ കഴുത്തില്‍ കയര്‍ മുറുക്കിയ പാടുകളും ഉണ്ടായിരുന്നു. തിരികെ അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൃഷ്ണനെ വീട്ടിന്റെ മുറ്റത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News