മുങ്ങി മരിച്ച യജമാനന്‍ മടങ്ങി വരുന്നതും കാത്ത് കുളക്കരയിലിരിക്കുന്ന വളര്‍ത്തുനായ! വൈറല്‍ വീഡിയോ
തായ്ലാന്‍ഡ്: കുളത്തില്‍ മുങ്ങി മരിച്ച യജമാനനെ കാത്ത് വെള്ളത്തിലേക്ക് നോക്കി ഇരിക്കുന്ന വളര്‍ത്തുനായ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തായ്ലന്‍ഡിലെ ചാന്ദപുരിയിലെ 56കാരനായ സോംപ്രസോങ് ശ്രിതോങ്ഖുവിന്റെ വളര്‍ത്തു നായ മഹീയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ താരം. കുളക്കരയില്‍ കിടക്കുന്ന തന്റെ യജമാനെന്റെ ചെരിപ്പിനരികെ കുളത്തിലേക്കും നോക്കി ഇരിക്കുന്ന മഹീയെ കാണുന്നവര്‍ക്ക് സഹതാപം തോന്നും.
കൃഷിയിടം നനയ്ക്കാനായാണ് സോംപ്രസോങ് കുളത്തിലേക്ക് പോയത്. അതേസമയം കുളത്തില്‍ നിന്ന് വെള്ളം എടുക്കുന്നതിനിടെ കുളത്തിലേക്ക് വഴുതിവീണതാണെന്നാണ് കരുതുന്നത്. എന്നാല്‍ യജമാനന്റെ വരുവും കാത്ത് അദ്ദേഹത്തിന്റെ ചെരിപ്പിനരികെ മഹീ കാത്തിരിക്കുകയാണ്. ഏറേ നേരമായിട്ടും തിരിച്ച് കാണാത്തതിനെ തുടര്‍ന്ന് സോംപ്രസോങ്ങിന്റെ അര്‍ഥസഹോദരി കൃഷിയിടത്തിലേക്ക് അന്വേഷിച്ചു ചെന്നു.
എന്നാല്‍ അവിടെയെത്തിയപ്പോള്‍ കുളക്കരയില്‍ സോംപ്രസോങ്ങിന്റെ ചെരിപ്പിനരികെ മഹീയെ കണ്ടു. തുടര്‍ന്ന് അപകടം മനസിലാക്കിയ ഇവര്‍ ഉടന്‍ തന്നെ എല്ലാവരെയും വിളിച്ചുകൂട്ടി. തുടര്‍ന്ന് സുരക്ഷജീനവക്കാര്‍ സാംപ്രസോങ്ങിന്റെ മൃതദേഹം കണ്ടെടുത്തുവെങ്കിലും മഹീ കുളത്തിന്റെ കരയില്‍ നിന്ന് മാറിയിട്ടില്ല.