28.3 C
Kottayam
Friday, May 3, 2024

കാൽനടയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയശേഷം ആശുപത്രിയിലാക്കാതെ കടന്നുകളഞ്ഞു,മാറ്റ് കമ്പനി ജീവനക്കാർക്കെതിരെ പ്രതിഷേധം

Must read

കോട്ടയം: കോട്ടയം പന്നിമറ്റത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചു വീഴിത്തിയശേഷം ആശുപത്രിയിലാക്കാതെ കടന്നുകളഞ്ഞ ചെറുശ്ശേരിക്കളം മാറ്റ് കമ്പനി ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ക്യാൻസർ രോഗിയായ പള്ളം കൊന്നയിൽ മേരിക്കുട്ടി രാജുവിനെയാണ് മാറ്റ് കമ്പനിയുടെ മിനി ലോറി ഇടിച്ചു വീഴ്ത്തിയത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പോലും എത്തിക്കാൻ തയ്യാറാകാതെ കടന്നുകളഞ്ഞതാണ് ജനാരോക്ഷം ഉയരാൻ കാരണമായത്. ഡ്രൈവറുടെ അശ്രദ്ധയാണെന്ന് അപകടകാരണമെന്ന് ഇതിൽ നിന്നും വ്യക്തമാണെന്ന് നാട്ടുകാർ പറയുന്നു.

അപകടം നടന്ന ശേഷം വാഹനത്തിൽ നിന്നും ഇറങ്ങിയ ഡ്രൈവറും ജീവനക്കാരനും പരുക്ക് പറ്റിയ വീട്ടമ്മയെ ആശുപത്രിയിലാക്കാതെ കടന്നു കളയുകയായിരുന്നു. ഇതോടെ പതിനഞ്ചു മിനിറ്റോളം മറ്റൊരു വാഹനവും കിട്ടാതെ റോഡിൽ കിടന്ന ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

കോട്ടയം കാരിത്താസ് ആശുപത്രിയിൽ കാൻസറിനു ചികിത്സയിലായിരുന്നു മേരിക്കുട്ടി. പന്നിമറ്റം സ്വദേശിയായ ഇവർ ചികിത്സയുടെ ഭാഗമായി നടക്കാൻ ഇറങ്ങിയാതായിരുന്നു. ഈ സമയത്താണ് പന്നിമറ്റം ഭാഗത്തെ ചെറുശേരിക്കളം മാറ്റ് കമ്പനിയുടെ വാഹനം സ്ഥലത്ത് കൂടി കടന്നുപോയത്.

സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ച് കൂടിയെങ്കിലും എയർപോർട്ടിലേയ്ക്കു പോകണമെന്ന് അറിയിച്ച മിനി ലോറിയിലെ ഡ്രൈവറും ക്ലീനറും സ്ഥലത്ത് നിന്നും സൂത്രത്തിൽ രക്ഷപെടുകയായിരുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് ഇവരെ സ്ഥലത്തു നിന്നും ആദ്യം പള്ളം ബുക്കാന ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മേരിക്കുട്ടിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റ ഇവരെ പിന്നീട് കാരിത്താസ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനമായതിനാൽ ജീവനക്കാരുടെ നടപടിയിൽ മാനേജ്മെന്റിനും പങ്കുണ്ടെന്ന് ജനങ്ങൾ സംശയിക്കുന്നു. ചെറുശേരിക്കളം മാറ്റ് കമ്പനി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week