KeralaNewsRECENT POSTS
കൊല്ലത്ത് ജലോത്സവത്തിനിടെ പവലിയന്‍ തകര്‍ന്ന് വീണു; വിദേശികള്‍ അടക്കമുള്ളവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനിടെ പവലിയന്‍ ഇടിഞ്ഞുതാന്ന് അപകടം. കായലില്‍ നിര്‍മിച്ച താല്‍ക്കാലിക പവലിയനാണ് ഭാഗികമായി തകര്‍ന്നത്. പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുളളവരെ വേഗം ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളില്ല.
ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് നടന്നുകൊണ്ടിരിക്കയാണ് അപകടം. പവലിയനെ സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ ആക്ഷേപം നിലനിന്നിരുന്നു. നിലവില്‍ മത്സരങ്ങള്‍ പരോഗമിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News