‘കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ച വസ്ത്രത്തില്‍ ഭഗവാന്റെ പേര്’ പുലിവാല് പിടിച്ച് ബോളിവുഡ് നടി വാണി കപൂര്‍
ബോളിവുഡ് താരങ്ങളുടെ വസ്ത്ര ധാരണത്തെ പറ്റി പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോള്‍ നടി വാണി കപൂറിന്റെ വസ്ത്ര രീതിയാണ് പുതിയ വിവാദത്തിന് തിരികൊളിത്തിയിരിക്കുകന്നത്. താരം ധരിച്ചിരുന്ന വസ്ത്രത്തില്‍ ശ്രീരാമന്റെ പേര് കുറിച്ചിരുന്നതാണ് വിനയായത്. രാം എന്ന പേര് ആവര്‍ത്തിച്ചെഴുതിയ ടോപ്പ് ആണ് വാണി അണിഞ്ഞിരുന്നത്. വസ്ത്രം ധരിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വാണിക്കെതിരെ ഉയരുന്നത്.
നടിക്കെതിരെ പോലീസിന് പരാതി വരെ ലഭിച്ചു. മുംബൈ സ്വദേശിയായ എന്‍ എം ജോഷി എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വാണി മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നത്. വാണി അര്‍ദ്ധനഗ്നയായുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നതെന്നും ഭഗവാന്‍ ശ്രീ രാമന്റെ പേരാണ് കഴുത്ത് മുതല്‍ മാറിടം വരെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിശദീകരിച്ചാണ് വാണിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വാണി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആവശ്യം. സംഭവത്തില്‍ നടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിശദീകരണം തേടി.