KeralaNews

പത്തനംതിട്ട സ്വദേശിയായ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,രോഗി ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരത്ത്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മെയ് 21 ന് എത്തിയ ഇയാള്‍ ഊന്നുകല്‍ സ്വദേശിയാണെങ്കിലും ജില്ലയില്‍ എത്തിയിട്ടില്ല.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലയില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഇന്ന് കോവിഡ്-19 പോസിറ്റീവ് കേസുകള്‍ ഒന്നുംതന്നെ ഇല്ല. നിലവില്‍ ജില്ലയില്‍ 8 പേര്‍ (7 + 1) രോഗികളായിട്ടുണ്ട്.ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 11 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 29 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 15 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2709 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 418 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 37 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 248 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3142 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 87 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 704 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 189 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 6352 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 173 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 24 എണ്ണം പോസിറ്റീവായും 5742 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ അഞ്ചു സ്ഥലങ്ങളിലായി 43 ടീമുകള്‍ ഇന്ന് ആകെ 6350 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നുപേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 4998 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് നാലു കോളുകള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍9205284484) മൂന്നു കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ടവ ആയിരുന്നു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 327 കോളുകള്‍ നടത്തുകയും 41 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് അഞ്ചു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. 6 ഡോക്ടര്‍മാരും, 22 നഴ്സുമാരും, 7 ഫീല്‍ഡ് സ്റ്റാഫും, 35 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 70 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി.എ.ഡി.എം.ന്റെ അധ്യക്ഷതയില്‍ ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ രാവിലെ ചേര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker