കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി സി.പി.എം; കളമശേരി ഏരിയ കമ്മറ്റി ഓഫീസ് ഇനി പാലിയേറ്റീവ് സെന്റര്‍

കൊച്ചി: കളമശ്ശേരിയിലെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള പാലിയേറ്റീവ് സെന്റര്‍ കൂടി യി മാറുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്റര്‍ തുറന്നു. സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്റര്‍ തുറന്നത്. ഈ തീരുമാനത്തിന് ഇപ്പോള്‍ അഭിനനന്ദന പ്രവാഹമാണ്. ജില്ലയില്‍ ഇത്തരത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ സെന്റര്‍ ആണിത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സ തീര്‍ത്തും സൗജന്യമായിട്ടാണ് നല്‍കുന്നത്. കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കുകയും ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെന്ററുകള്‍ തുടങ്ങാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മാര്‍ച്ചോടെ ഇടപ്പള്ളിയിലെ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News